ആലപ്പുഴയിൽ ഈ മാസം 22-ന് നടക്കാനിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കുന്ന കാര്യം ഇതുവരെ അന്തിമമായി തീരുമാനമായിട്ടില്ല. രാഹുൽ ഗാന്ധി എത്തിച്ചേർന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജലമേള ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം ലഭിക്കുന്നത്.
കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരെയും ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. എങ്കിലും ഇവരുടെ സന്ദർശനത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണവും ലഭ്യമായിട്ടില്ല.
പ്രമുഖ നേതാക്കളെയും മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ച് ഉദ്ഘാടനച്ചടങ്ങ് വിപുലമാക്കാനാണ് സംഘാടകർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മേളയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കവെ, പ്രമുഖരുടെ പങ്കാളിത്തം സംബന്ധിച്ച് ഇന്നലെയും വ്യക്തത കൈവന്നിട്ടില്ല.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുക്കാൻ സാധ്യതയുണ്ടെങ്കിലും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

