

ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകനും സിംബാബ്വെയില് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു ; സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു; അപകടത്തില്‍ ആറു പേര് മരിച്ചു
സ്വന്തം ലേഖകൻ
ഹരാരെ: സിംബാബ്വെയിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകന് അമേര്‍ കബീര്‍ സിങ് റണ്‍ധാവയും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ഇവര്‍ക്കുപുറമേ മറ്റ് നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഖനന വ്യവസായിയായ ഹര്‍പാലും മറ്റ് ആറുപേരും സഞ്ചരിച്ച സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്ര ഖനിക്ക് സമീപം ലാന്‍ഡ് ചെയ്യുമ്പോഴായിരുന്നു അപകടം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ ആകെ ആറു പേര് മരിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്രഖനിക്ക് സമീപം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നുവീണാണ് ദാരുണമായ സംഭവം. ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹര്‍പാല്‍ രണ്‍ധാവ.
റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്ന 206 വിമാനത്തിലാണ് രണ്‍ധാവയും മകനും യാത്ര ചെയ്തിരുന്നത്. സിംബാബ്വെ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]