കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി അധികൃതർ. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ബിലാൽ എന്ന കുട്ടിയെയാണ് കാണാതായിരിക്കുന്നത്.
കളിക്കാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിൽ, വീടിന് സമീപത്തുള്ള കന്നേറ്റി കായലിന് കരയിൽ നിന്ന് കുട്ടിയുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെടുത്തു.
കുട്ടി ഏതെങ്കിലും സാഹചര്യത്തിൽ കായലിൽ ഇറങ്ങിയിട്ടുണ്ടാകാമെന്നുള്ള ശക്തമായ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. വിവരം ലഭിച്ചയുടനെ സംഭവസ്ഥലത്ത് എത്തിയ പോലീസും ഫയർഫോഴ്സും സംയുക്തമായി കായലിൽ തെരച്ചിൽ തുടരുകയാണ്.
വൈകുന്നേരത്തോടെയാണ് കുട്ടി വീടിന് പുറത്തുപോയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

