യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സർവീസ് പ്രഖ്യാപിച്ചു. വരുന്ന 20ന് വൈകിട്ട് 5.10ന് പുറപ്പെടുന്ന ബെംഗളൂരു – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06569) പിറ്റേന്ന് രാവിലെ 10ന് കൊച്ചുവേളിയിൽ എത്തിച്ചേരും.
ഇതിന്റെ മടക്ക സർവീസായ ട്രെയിൻ (06570) വരുന്ന 22ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് 23ന് രാവിലെ 6ന് ബെംഗളൂരുവിൽ തിരിച്ചെത്തും. ഈ പ്രത്യേക സർവീസിനായി താഴെ പറയുന്ന സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്: കൃഷ്ണരാജപുരം, ബംഗാരപേട്ട്, കുപ്പം, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വർക്കല എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.
ആകെ 20 കോച്ചുകളാണ് ഈ സ്പെഷൽ ട്രെയിനിലുണ്ടാവുക. ഇതിൽ ഒരു എസി ചെയർ കാർ, മൂന്ന് എസി ത്രീ ടയർ കോച്ചുകൾ, 10 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

