തെന്നിന്ത്യൻ സൂപ്പർതാരം യാഷ് നായകനാകുന്ന പുതിയ ചിത്രം ‘ടോക്സിക്’ റിലീസിനൊരുങ്ങുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
വരുന്ന ഓഗസ്റ്റ് 26 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
ആക്ഷനും ഇമോഷനും വയലൻസിനും ഒരുപോലെ പ്രാധാന്യമുള്ള ഒരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കൂടാതെ, ചിത്രത്തിൽ താരം ഇരട്ട
വേഷത്തിലാകാം പ്രത്യക്ഷപ്പെടുന്നത് എന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. അതേസമയം, ‘ടോക്സിക്’ ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്ക് കൊണ്ടുവന്നത് ഏറെ ശ്രദ്ധേയമായിരുന്നു.
കഥയും കഥാപാത്രങ്ങൾക്കും ഒരുപോലെ മുൻതൂക്കം നൽകുന്ന ആഖ്യാനശൈലിയാണ് ചിത്രത്തിന്റേതെന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോൾ ആ ലോകത്തിന്റെ കേന്ദ്ര ശക്തിയായി റായയും കടന്നുവരുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ പതിന്മടങ്ങു വർദ്ധിച്ചിരിക്കുകയാണ്.
യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചിട്ടുള്ളതാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം ആഗോളതലത്തിലുള്ള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്.
സാങ്കേതികമായി മികച്ചൊരു അണിയറപ്രവർത്തകരുടെ നിരയാണ് ചിത്രത്തിനു പിന്നിലുള്ളത്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി.
അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവർക്കൊപ്പം ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ്.
വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖർ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

