ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്ക് മേൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടു വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. സംഭവത്തിൽ നിരവധി വിദ്യർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭാൽ ജില്ലയിലെ മദാല ഗ്രാമത്തിലുള്ള വിദ്യാലയത്തിലാണ് ഈ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിന ചടങ്ങുകൾ സ്കൂളിൽ പുരോഗമിക്കുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്.
സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണിയാണ് കുട്ടികളുടെ മേൽ തകർന്നു വീണത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിലെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു.
കുട്ടികളുടെ ഭാരം താങ്ങാനാവാതെ ഈ കോൺക്രീറ്റ് ഘടന പെട്ടെന്ന് തകർന്നു വീഴുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിൽ നൈസാം (8) എന്ന എട്ടു വയസ്സുകാരനാണ് മരണപ്പെട്ടത്.
കൂടാതെ സെയ്ഫ് അലി (11), ഷൈദാന (10) എന്നീ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി.
സംഭവവിവരമറിഞ്ഞയുടൻ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടും സബ് ഡിവിഷണൽ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുകയും ആവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

