ഗൂഗിൾ മാപ്സ് (Google Maps) ഉപയോഗിക്കുമ്പോൾ നമ്മൾ നേരിടുന്ന പല ബുദ്ധിമുട്ടുകൾക്കും ലളിതമായ പരിഹാരമാണ് ഹോം സ്ക്രീൻ ഷോർട്ട്കട്ടുകൾ. സാധാരണയായി മാപ്പ് തുറന്ന്, ലൊക്കേഷൻ ടൈപ്പ് ചെയ്ത്, യാത്രാമാർഗ്ഗം തിരഞ്ഞെടുക്കുന്ന നീണ്ട
പ്രക്രിയ ഒഴിവാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ഫോണിന്റെ ഹോം സ്ക്രീനിൽ തന്നെ വിജെറ്റുകൾ (Widgets) രൂപത്തിൽ ഇവ സജ്ജീകരിക്കാൻ സാധിക്കും.
ഫോണിന്റെ ഹോം സ്ക്രീനിൽ ശൂന്യമായ ഭാഗത്ത് അമർത്തിപ്പിടിച്ച് വിജെറ്റ്സ് (Widgets) തിരഞ്ഞെടുക്കുക. അതിനുശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് മാപ്സ് (Maps) സെലക്ട് ചെയ്ത് ഡയറക്ഷൻസ് (Directions) എന്ന ഓപ്ഷൻ ആഡ് ചെയ്യുക.
തുടർന്ന് ആവശ്യമുള്ള ലൊക്കേഷൻ വിലാസവും, ഷോർട്ട്കട്ടിന് നൽകേണ്ട പേരും, യാത്രാമാർഗ്ഗവും നൽകി സേവ് ചെയ്യാം.
പബ്ലിക് ട്രാൻസ്പോർട്ട്, സൈക്ലിംഗ് എന്നിങ്ങനെ വിവിധ യാത്രാമാർഗ്ഗങ്ങൾക്കായി വെവ്വേറെ ഷോർട്ട്കട്ടുകൾ ഒരേ ലൊക്കേഷനിലേക്ക് തന്നെ ക്രമീകരിക്കാൻ സാധിക്കും. മാപ്പിലെ അനാവശ്യ പരസ്യങ്ങളും മറ്റ് വിവരങ്ങളും ഒഴിവാക്കി കൃത്യമായ ദിശകൾ മാത്രം പെട്ടെന്ന് മനസ്സിലാക്കാൻ ഈ ഷോർട്ട്കട്ടുകൾ വളരെ ഉപകാരപ്രദമാണ്.
തിരക്കേറിയ ജീവിതശൈലി നയിക്കുന്നവർക്കും സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും സമയം ലാഭിക്കാനും, ഓഫീസിലേക്കോ വീടുകളിലേക്കോ ഉള്ള ഏറ്റവും എളുപ്പമുള്ള വഴി തടസ്സങ്ങളില്ലാതെ അറിയാനും ഈ ഫീച്ചർ ഏറെ സഹായകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

