വിൽപനയ്ക്കായി കരുതിയ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചാഴൂർ ജയ് ഹിന്ദ് റോഡ് സ്വദേശിയായ ചെമ്പകശ്ശേരി വീട്ടിൽ സാംജിത്ത് (27) ആണ് അന്തിക്കാട് പൊലീസിന്റെയും തൃശൂർ റൂറൽ ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത നീക്കത്തിൽ അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വസതിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന എംഡിഎംഎയും, തൂക്കം നോക്കാൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ത്രാസും, ലഹരിവിൽപ്പനയിലൂടെ സമ്പാദിച്ച 52,200 രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ഇതിനുപുറമേ, മൂന്ന് സിറിഞ്ചുകളും ചില്ലറ വിൽപ്പനയ്ക്കായി മാറ്റിവെച്ച രണ്ട് അളവുകളിലുള്ള 248 സിപ് ലോക്ക് കവറുകളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇതിനുമുൻപും മയക്കുമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട
കേസുകളിൽ പ്രതിയാണ് പിടിയിലായ സാംജിത്ത്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി.വി.ഋഷിപ്രസാദ്, സി.പി.ഒമാരായ അനൂപ്, ശ്രീയേഷ്, ആതിര, ലക്ഷ്മി, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ.
ഷൈൻ, ജി.എസ്.സി.പി.ഒ കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

