സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ പരിശോധന കർശനമാക്കി അധികൃതർ. ഇതിന്റെ ഭാഗമായി നടത്തിയ രഹസ്യ നീക്കത്തിലാണ് കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നുകളുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
എടത്തല അംബേദ്കർ കോളനിക്കരയിൽ ആര്യാട്ട് വീട്ടിൽ അനിൽ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ എന്നിവയുമായി അനിൽ പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 1.105 കിലോഗ്രാം കഞ്ചാവ്, 94 ഗ്രാം ഹാഷിഷ് ഓയിൽ, 1.120 ഗ്രാം എംഡിഎംഎ എന്നി കണ്ടെടുത്തു.
പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. തുടർന്നും ആലുവ എടത്തല ഭാഗങ്ങളിൽ കർശന നിരീക്ഷണം അന്വേഷണവും നടത്തുമെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മഹേഷ്.എസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ റസീന.വി.ബി, സിവിൽ എക്സൈസ് ഓഫിസർമാരായ അരവിന്ദ്.ജെ, ജിബിനാസ്, ഉണ്ണികൃഷ്ണൻ, അഖിലാൽ, സോനുമോൻ, ഡ്രൈവർ കബീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

