പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 29 വർഷം കഠിനതടവും 1,16,000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട
അതിവേഗ പോക്സോ കോടതിയാണ് കേസിൽ കർശന ശിക്ഷ വിധിച്ചത്. കോഴിക്കോട് നരിക്കുന്നിയിൽ മണ്ണാറച്ചാലിൽ വീട്ടിൽ 41 വയസുള്ള എൻ സനോജിനെയാണ് കോടതി ശിക്ഷിച്ചത്.
സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും, പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
2025 ജൂൺ 27നും 30നും ഇടയിലുള്ള ദിവസങ്ങളിൽ തുടർച്ചയായി കുട്ടിയെ ലൈംഗികമായ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. കോയിപ്പുറം പൊലീസ് എസ്എച്ച്ഒ ആയിരുന്ന ലിബി പി.എം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പത്തനംതിട്ട
അതിവേഗ പോക്സോ കോടതി ജഡ്ജി മഞ്ജിത്. ടി വിധി പുറപ്പെടുവിച്ചത്.
കേസിന്റെ വിചാരണ നടപടികളിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

