തിരുവനന്തപുരം ജില്ലയിലെ ചൊവ്വര ഓട്ടോ സ്റ്റാൻഡിൽ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർമാരെ മർദിച്ച സംഭവത്തിൽ പ്രതി പിടിയിലായി.
കരയടിവിള സ്വദേശിയായ ജിജിൻ (27) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പൊലീസിന്റെ റൗഡി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് അധികൃതർ വ്യക്തമാക്കി.
ചൊവ്വര സ്വദേശികളായ ഓട്ടോ ഡ്രൈവർമാരായ ഷിബു, സ്വരാജ് എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. യാത്രയുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രതി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഷിബുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തടയാൻ ശ്രമിക്കവെയാണ് സ്വരാജ്ന്റെ കൈക്ക് പരിക്കേറ്റതെന്ന് പൊലീസ് വ്യക്തമാക്കി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

