സംശയരോഗത്തിന്റെ പേരിൽ ഭാര്യയെ അതിക്രൂരമായി മർദിക്കുകയും, ആ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് പിടിയിൽ. റാന്നി വടശ്ശേരിക്കര സ്വദേശിയായ റെജി (54) ആണ് പൊലീസിന്റെ പിടിയിലായത്.
ഓഗസ്റ്റ് 8 ശനിയാഴ്ച രാത്രി 7:30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഭാര്യയുടെ മേൽ അമിത സംശയം പ്രകടിപ്പിച്ചിരുന്ന റെജി, ഇതിന്റെ പേരിൽ നിരന്തരമായി ഇവരെ ഉപദ്രവിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയും നിസ്സാരകാര്യങ്ങൾ പറഞ്ഞ് പ്രതി ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിക്കുകയും, ശരീരമാസകലം മർദിക്കുകയും ചെയ്തു.
ഇതിനുപുറമേ തടിക്കഷണമെടുത്ത് അടിക്കുകയും ചെയ്ത ഈ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ പ്രതി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ റെജിയുടെ ഭാര്യ വ്യാഴാഴ്ച റാന്നി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമാണ് ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

