ശബരിമലയിലെ ചിങ്ങമാസ പൂജകൾക്കും ഓണം പൂജകൾക്കും എത്തുന്ന അയ്യപ്പഭക്തർക്കായി വിപുലമായ യാത്രാ സംവിധാനങ്ങളൊരുക്കി കെഎസ്ആർടിസി രംഗത്ത്. ഭക്തരുടെ സുരക്ഷിതവും സുഗമവുമായ യാത്ര ലക്ഷ്യമിട്ടാണ് ഈ പ്രത്യേക ക്രമീകരണങ്ങൾ.
ഓഗസ്റ്റ് 16 മുതൽ 28 വരെയാണ് വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള സ്പെഷ്യൽ സർവീസുകൾ ലഭ്യമാക്കിയിട്ടുള്ളത്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് ആവശ്യാനുസരണം ബസുകൾ സർവീസ് നടത്തുന്നതാണ്.
റെയിൽ മാർഗം എത്തുന്ന തീർഥാടകരുടെ സൗകര്യാർത്ഥം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ – പമ്പ റൂട്ടിൽ ഏത് സമയത്തും ബസുകൾ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പയിൽ നിന്ന് തിരിച്ച് ചെങ്ങന്നൂരിലേക്കും ആവശ്യാനുസരണം സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ, തീർഥാടകരുടെ യാത്രാക്ലേശം ഒഴിവാക്കുന്നതിന്റെ ഭാഗമായി നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകളും വിപുലീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാർക്ക് ആവശ്യാനുസരണം ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ സൗകര്യാർത്ഥം സമീപത്തുള്ള കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ഏർപ്പെടുത്തും. യാത്രാാവശ്യങ്ങൾ നിരന്തരം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
വിവരങ്ങൾക്കും സഹായങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
* കെഎസ്ആർടിസി പമ്പ: 04735203445, 9497024092
* കെഎസ്ആർടിസി ചെങ്ങന്നൂർ: 9188933750
* കെഎസ്ആർടിസി പത്തനംതിട്ട: 9188933744
* 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം: 9447071021, 04712463799
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

