കോടതിയിൽ ഗാർഹിക പീഡന കേസ് വാദിച്ചതിന്റെ പ്രതികാരമായി അഭിഭാഷകന്റെ പിതാവിനെ വീടുകയറി ആക്രമിക്കുകയും കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസിനെയാണ് (80) അക്രമികൾ ആക്രമിച്ചത്.
അഭിഭാഷക ദമ്പതികളായ ടി.എം.ഡോൾഗോ, നീമ എന്നിവരുടെ കൊച്ചിയിലെ വസതിയിൽ ഇന്നലെ വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം നടന്നത്. ഈ ആക്രണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ഡസ്റ്റർ (വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒന്നാം പ്രതിയുടെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനായി ഹാജCയത് മോഹൻദാസിന്റെ മകൻ ഡോൾഗോ ആയിരുന്നു. ഈ കേസ് ഏറ്റെടുത്തതിലുള്ള മുൻവൈരാഗ്യം കാരണമാണ് കുടുംബത്തെ വധിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതികൾ അക്രമണം ആസൂത്രണം ചെയ്തതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ആക്രമണ വേളയിൽ അഭിഭാഷകരായ ദമ്പതികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ചുകയറിയ ഒന്നാം പ്രതിയും രണ്ടാം പ്രതിയും മോഹൻദാസിനെ ഭീഷണിപ്പെടുത്താൻ തുനിഞ്ഞു.
ഇത് തടയാൻ ശ്രമിച്ച മോഹൻദാസിന്റെ ഭാര്യയോട് പ്രതികൾ തട്ടിക്കയറുകയും തുടർന്ന് അദ്ദേഹത്തെ ബലമായി പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് വേലു മോഹൻദാസിന്റെ കഴുത്തറുക്കാൻ ശ്രമിക്കുകയുണ്ടായി.
ഇതിനു പിന്നാലെ വാവക്കുട്ടി കത്തി കൈക്കലാക്കി അദ്ദേഹത്തിന്റെ വയറ്റിൽ ആഴത്തിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന മോഹൻദാസിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് പെട്ടെന്നുതന്നെ പിടികൂടുകയായിരുന്നു.
ഇവർക്കെതിരെ ഇതിനുമുമ്പും നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തങ്ങളുടെ പിതാവിന്റെ നില അതീവ ഗുരുതരമാണെന്ന് അഡ്വ.
ഡോൾഗോ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ കിഡ്നിക്കും പാൻക്രിയാസിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തങ്ങളുടെയും സഹോദരിയുടേയും കൺമുന്നിൽ വച്ചായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. അക്രമ സമയത്ത് വീട്ടിൽ 4, 8, 12 വയസ്സ് പ്രായമുള്ള കുട്ടികൾ ഉണ്ടായിരുന്നുവെന്നും ആ ദൃശ്യങ്ങൾ കണ്ട
കുട്ടികൾ ഇപ്പോഴും വലിയ മാനസികാഘാതത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളിലൊരാളുടെ ഭാര്യ നിയമസഹായം തേടി ഓഫിസിൽ എത്തിയപ്പോൾ സാധാരണ നിലയിലുള്ള നിയമസഹായം നൽകുക മാത്രമാണ് ചെയ്തത്.
എന്നാൽ ബാക്കിയുള്ളവരെയും തീർക്കുമെന്ന് പ്രതികൾ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും അഡ്വ. ഡോൾഗോ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

