സ്മാർട്ട്ഫോണുകളിലെ ഡിഎൻഎസ് ക്രമീകരണങ്ങൾ മാറ്റുന്നത് പലപ്പോഴും പ്രത്യേക ആവശ്യങ്ങൾക്കോ സൗകര്യങ്ങൾക്കോ വേണ്ടിയാണ്. മൊബൈൽ നെറ്റ്വർക്കുകളുടെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാകാനും ചില ഭൗമശാസ്ത്രപരമായ തടസ്സങ്ങൾ മറികടക്കാനുമാണ് ഇത്തരം മാറ്റങ്ങൾ വരുത്തുന്നത്.
ഈ രംഗത്ത് നിരവധി ഓപ്ഷനുകൾ ലഭ്യമാണെങ്കിലും, ക്ലൗഡ്ഫ്ലെയറിന്റെയും ഗൂഗിളിന്റെയും പബ്ലിക് ഡിഎൻഎസ് സേവനങ്ങളാണ് മുൻനിരയിൽ നിൽക്കുന്നത്. ഇവ തമ്മിൽ നടത്തിയ താരതമ്യത്തിൽ വേഗതയുടെ കാര്യത്തിൽ വലിയ വ്യത്യാസമില്ലെങ്കിലും, ക്ലൗഡ്ഫ്ലെയർ നൽകുന്ന അധിക സേവനങ്ങൾ കൂടുതൽ ശ്രദ്ധേയമാണ്.
ആൻഡ്രോയിഡ് ഡിവൈസുകളിൽ പ്രൈവറ്റ് ഡിഎൻഎസ് (Private DNS) ഫീച്ചറാണ് ഇതിനായി ഉപയോഗിക്കുന്നത്. നെറ്റ്വർക്ക് പ്രൊവൈഡർ നൽകുന്ന ഡിഎൻഎസിന് പകരം ഉപയോക്താക്കൾക്ക് സ്വന്തം ഇഷ്ടപ്രകാരമുള്ള പ്രൊവൈഡർ ഹോസ്റ്റ് നെയിം നൽകാൻ ഇതിലൂടെ സാധിക്കും.
ഹോം ബ്രോഡ്ബാൻഡ് ആയാലും മൊബൈൽ ഡാറ്റ ആയാലും ഈ ക്രമീകരണം ഒരുപോലെ പ്രവർത്തിക്കുന്നു. ഗൂഗിളിന്റെ ഡിഎൻഎസ് യുആർഎൽ dns.google.com എന്നാണെങ്കിൽ, ക്ലൗഡ്ഫ്ലെയർ 1.1.1.1 ആണ് ഉപയോഗിക്കുന്നത്.
ദിവസേന നിരവധി തവണ വൈഫൈ നെറ്റ്വർക്കുകളിൽ നിന്നും മൊബൈൽ ഡാറ്റയിലേക്കും മാറുന്ന ഉപയോക്താക്കൾക്ക് പ്രൈവറ്റ് ഡിഎൻഎസ് ഒരു സ്ഥിരതയുള്ള റിസോൾവർ നൽകുന്നു. ഈ സേവനങ്ങൾ വേഗതയേറിയ ബ്രൗസിംഗ് അനുഭവം നൽകുന്നതിനൊപ്പം ട്രാഫിക് എൻക്രിപ്റ്റ് ചെയ്യാനും സഹായിക്കുന്നു.
അതായത് വിബിഎൻ (VPN) സംവിധാനത്തിന്റെ ആവശ്യമില്ലാതെ തന്നെ ഡിഎൻഎസ് ട്രാഫിക് സുരക്ഷിതമാക്കാൻ ഇതിലൂടെ സാധിക്കും. രണ്ട് സേവനങ്ങളും പരിശോധിക്കുമ്പോൾ, ഗൂഗിളിന്റെ പബ്ലിക് ഡിഎൻഎസ് ലളിതമായ ഒരു ഓപ്ഷനാണെങ്കിലും കൂടുതൽ ഫ്ലെക്സിബിലിറ്റി ആഗ്രഹിക്കുന്നവർക്ക് ക്ലൗഡ്ഫ്ലെയറാണ് മികച്ചത്.
ക്ലൗഡ്ഫ്ലെയർ ഡിഎൻഎസ് മാൽവെയറുകളും ഫിഷിംഗ് ഡൊമെയ്നുകളും തടയുന്നതിനുള്ള ഫാമിലി യൂസ് റിസോൾവറുകൾ നൽകുന്നുണ്ട്. കൂടാതെ കുട്ടികൾക്കായി മുതിർന്നവർക്കുള്ള കണ്ടന്റുകൾ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.
ക്ലൗഡ്ഫ്ലെയർ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് വാർപ്പ് (WARP) സംവിധാനവും ലഭ്യമാകുന്നു. ഡിഎൻഎസ്-ഓൺലി മോഡിന് പുറമെ ഡിവൈസിന്റെ മുഴുവൻ ട്രാഫിക്കും ക്ലൗഡ്ഫ്ലെയറിന്റെ നെറ്റ്വർക്കിലൂടെ ടണൽ ചെയ്യാൻ ഇത് സഹായിക്കുന്നു.
ഇത് പൊതു വൈഫൈ പോലെയുള്ള വിശ്വസനീയമല്ലാത്ത നെറ്റ്വർക്കുകളിൽ വിബിഎൻ പോലുള്ള സുരക്ഷ നൽകുന്നു. എന്നാൽ ഇതിലൂടെ ജിയോലൊക്കേഷൻ മാറ്റാൻ കഴിയില്ല.
ഡിഎൻഎസ് നിയന്ത്രണങ്ങൾ ലളിതമായി മറികടക്കാൻ ഗൂഗിൾ ഡിഎൻഎസ് ആണ് അനുയോജ്യമെങ്കിൽ, കൂടുതൽ മാറ്റങ്ങളും സൗജന്യ വിബിഎൻ പോലുള്ള സംവിധാനങ്ങളും ആഗ്രഹിക്കുന്നവർക്ക് ക്ലൗഡ്ഫ്ലെയർ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

