ആപ്പിളിന്റെ എയർഡ്രോപ്പിന് സമാനമായ പുതിയ ഫീച്ചറുമായി ഗൂഗിൾ രംഗത്ത്. ആൻഡ്രോയിഡ് ഡിവൈസുകൾക്കായി ടാപ് ടു ഷെയർ (Tap to Share) സംവിധാനം അവതരിപ്പിച്ചതായി കമ്പനി പ്രഖ്യാപിച്ചു.
പിക്സൽ ഫോണുകളിലാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാകുന്നത്. ക്വിക്ക് ഷെയറിന്റെ (Quick Share) പുതിയ പതിപ്പാണ് ടാപ് ടു ഷെയർ.
കോൺടാക്റ്റ് വിവരങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, ലിങ്കുകൾ, ലൊക്കേഷൻ എന്നിവയെല്ലാം ഫോണുകൾ തമ്മിൽ ടാപ് ചെയ്ത് കൈമാറാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. റെഡിറ്റിൽ ഇതുസംബന്ധിച്ച് ആൻഡ്രോയിഡ് കമ്മ്യൂണിറ്റി എൻഗേജ്മെന്റ് മാനേജർ മിഷാൽ റഹ്മാൻ വ്യക്തമാക്കിയത് ഇങ്ങനെയാണ്: “[T]ap to share also works on the home screen and when the Android Share Sheet is open, even when you haven’t yet selected Quick Share.” ഫോണുകളിൽ എൻ.എഫ്.സി (NFC) ഓൺ ചെയ്തിരിക്കണം എന്നതും ആന്റിനയുടെ സ്ഥാനം മനസ്സിലാക്കേണ്ടതും ഈ ഫീച്ചറിന്റെ വിജയകരമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്.
ഗൂഗിൾ പുതുതായി അവതരിപ്പിച്ച പിക്സൽ 11 ഫോണുകളിൽ ഫോണിന്റെ മുകൾഭാഗത്താണ് ആന്റിന സജ്ജീകരിച്ചിരിക്കുന്നത്. കട്ടിയുള്ള ഫോൺ കവറുകൾ ഷെയറിംഗിന് തടസ്സമായേക്കാമെന്നും അതിനാൽ അവ മാറ്റേണ്ടി വന്നേക്കാമെന്നും അധികൃതർ അറിയിച്ചു.
ആൻഡ്രോയിഡ് 17 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പുകൾ പ്രവർത്തിക്കുന്ന പിക്സൽ 6 ഉം അതിനുശേഷമുള്ള മോഡലുകളുമാണ് ഈ ഫീച്ചർ ലഭിക്കുന്ന ആദ്യ ഡിവൈസുകൾ. സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 8 അൾട്രാ, ഫോൾഡ് 8, ഫ്ലിപ് 8 എന്നീ മോഡലുകളിലേക്കും ഈ ഫീച്ചർ ഉടൻ എത്തുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷാവസാനത്തോടെ മറ്റ് ആൻഡ്രോയിഡ് ഡിവൈസുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

