ഓണക്കാലത്തെ വരവേൽക്കാൻ ഉപഭോക്താക്കൾക്കായി വൈവിധ്യമാർന്ന സമ്മാനപദ്ധതികളുമായി പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജോളി സിൽക്സ് രംഗത്ത്. കോട്ടയത്തെ ഷോറൂമിൽ നിന്നും പ്രത്യേക ഓണം ഓഫറുകളുടെ ഭാഗമായി തുണികൾ വാങ്ങുന്നവർക്കാണ് നറുക്കെടുപ്പിലൂടെ വിലയേറിയ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്.
2000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം. ആഴ്ചതോറും നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് എൽഇഡി ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, സ്മാർട്ട് ഫോണുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയാണ് സമ്മാനമായി നൽകുന്നത്.
ഈ ഓഫറുകൾ ഓഗസ്റ്റ് 30 വരെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. വിവാഹ ആവശ്യങ്ങൾക്കായുള്ള പരമ്പരാഗത കാഞ്ചീപുരം, ബനാറസ് സിൽക്ക് സാരികളുടെ ബൃഹത്തായ ശേഖരമാണ് സ്ഥാപനത്തിൽ ഒരുക്കിയിട്ടുള്ളത്.
ഇതിനുപുറമേ നിത്യോപയോഗ സാരികൾ, ട്രെൻഡി ചുരിദാർ മെറ്റീരിയലുകൾ, ഗൗൺ ലാച്ച, കൗമാരക്കാർക്കായുള്ള വസ്ത്രങ്ങൾ, പുരുഷന്മാർക്കായി ആധുനിക ശൈലിയിലുള്ളതും പാരമ്പര്യവുമായ ഡിസൈനുകൾ, കുട്ടികളുടെ ട്രെൻഡി വസ്ത്രങ്ങൾ എന്നിവയും ഷോറൂമിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് തിക്കിത്തിരക്കില്ലാതെ സുഗമമായി ഷോപ്പിംഗ് നടത്തുന്നതിനായി അവധി ദിവസമായ ഞായറാഴ്ചകളിലും ഷോറൂം പ്രവർത്തിക്കുമെന്ന് ജോളി സിൽക്സ് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

