സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ മെറ്റ വാർത്താ ചാനലുകളുടെ ഔദ്യോഗിക പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി എ.എ. റഹീം എം.പി രംഗത്ത്.
വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തുടർച്ചയായി നുണ പറയുകയാണെന്നും എന്നാൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശനങ്ങൾ ഇതുകൊണ്ട് അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാറിനെ ഉപയോഗിച്ച് മെറ്റയിലേക്ക് ഒരു പാലം ഉണ്ടാക്കിയതുകൊണ്ട് ആരും സുരക്ഷിതനാണെന്ന് കരുതേണ്ടതില്ലെന്നും എ.എ.
റഹീം മുന്നറിയിപ്പ് നൽകി. എം.ഡി.എം.എ കേസിനെ കുറിച്ച് പറഞ്ഞത് ആദ്യത്തെ നുണയാണെന്നും, മെറ്റയെ കുറിച്ച് പറഞ്ഞത് രണ്ടാമത്തെ നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നരേന്ദ്ര മോദിയെ തോൽപ്പിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വീകരിക്കുന്നതെന്നും എ.എ.
റഹീം എം.പി അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

