കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ മീത്തലെയിൽ ആക്രി കച്ചവടക്കാർക്ക് വാടകയ്ക്ക് നൽകിയ വീട്ടിലുണ്ടായ സംഘർഷത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
ആക്രി കച്ചവടക്കാരനായ ഊമദുരൈ (42) ആണ് കൊല്ലപ്പെട്ടത്. മറ്റൊരു ആക്രി കച്ചവടക്കാരനായ തിരുനൽവേലി സ്വദേശി മണികണ്ഠനുമായി ഇയാൾ മദ്യപിച്ചിരിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടാവുകയും, ഇത് പിന്നീട് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
തർക്കത്തിനിടയിൽ മണികണ്ഠൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഊമദുരൈയെ മർദ്ദിക്കുകയാണുണ്ടായത്. ഈ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.
കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെ പ്രതിയായ മണികണ്ഠനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

