വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തുനിന്ന് കരോലിന് ലെവിറ്റ് ഈ മാസം അവസാനത്തോടെ പടിയിറങ്ങും. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഈ വിവരം പുറത്തുവിട്ടത്.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായാണ് ലെവിറ്റ് ഈ നിര്‍ണായക പദവി ഒഴിഞ്ഞുമാറുന്നതെന്ന് ട്രംപ് തന്റെ കുറിപ്പില്‍ വിശദീകരിച്ചു. ഭരണകൂടത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രസ് സെക്രട്ടറിമാരില്‍ ഒരാളാണ് ലെവിറ്റ് എന്നും ട്രംപ് വിശേഷിപ്പിച്ചു.
അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ‘മാഗ’ (MAGA) പ്രസ്ഥാനത്തിന്റെയും അനൗദ്യോഗിക വക്താവായി താൻ തുടരുമെന്ന് കരോലിന് ലെവിറ്റ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. കൃത്യം 18 മാസത്തെ സേവനത്തിനു ശേഷമാണ് ലെവിറ്റ് പ്രസ് സെക്രട്ടറി പദവിയില്‍നിന്ന് പടിയിറങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

