തിരുവനന്തപുരം: ഫുട്ബോൾ താരം ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മുൻ കായിക മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
സ്പോൺസർമാരായി ഒരു പ്രത്യേക കമ്പനിയെ തിരഞ്ഞെടുത്തത് മുതൽ സ്റ്റേഡിയം കൈമാറ്റം വരെയുള്ള ഘട്ടങ്ങളിൽ യാതൊരുവിധ ചട്ടങ്ങളും പാലിച്ചിട്ടില്ലെന്നാണ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
“ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല.
മന്ത്രിക്ക് സ്പെയിനിൽ പോകാൻ കരാർ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്.
ചില കാര്യങ്ങൾ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല.
ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങൾ വിശദീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.” അതേസമയം, ഈ സംഭവത്തിൽ സർക്കാരിന് യാതൊരുവിധ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്ന വാദങ്ങളെല്ലാം നിലവിൽ പൊളിയുന്ന സാഹചര്യമാണ് ഉള്ളത്.
അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായതിന് പുറമെ വലിയ തോതിലുള്ള മറ്റ് ബാധ്യതകളും ഈ ഇടപാടുകൾ വരുത്തിവെച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
സംഭവങ്ങൾ കായികരംഗത്ത് കേരളത്തിന് തന്നെ കടുത്ത ചീത്തപ്പേരുണ്ടാക്കി. സ്വകാര്യ കരാർ തർക്കങ്ങളിൽ സംസ്ഥാന സർക്കാരിനെയും കക്ഷിയാക്കി മാറ്റിയത് ഭാവിയിൽ വലിയ നിയമവ്യവഹാരങ്ങളിലേക്ക് സംസ്ഥാനത്തെ തള്ളിവിടുന്നതിന് കാരണമാകും.
ഭരണസംവിധാനത്തിന്റെ വിശ്വാസ്യത തന്നെ പൂർണ്ണമായും തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നത്. കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾക്ക് വരെ വഴിയൊരുക്കുന്ന നടപടികൾ ഉണ്ടാായെന്നും, സർക്കാർ സംവിധാനങ്ങൾ ചട്ടങ്ങൾ മറികടന്ന് കൈമാറുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

