മലയാള സിനിമയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രങ്ങളിലൊന്നായ ‘ഓട്ടംതുള്ളൽ’ പ്രദർശനത്തിനൊരുങ്ങുന്നു. പ്രമുഖ സംവിധായകൻ ജി.
മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ്ലൈനോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ജി.കെ.എസ്.
പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടാതെ പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ചിത്രത്തിന്റെ ഓഡിയോ അവകാശം പ്രമുഖ കമ്പനിയായ ഗുഡ് വിൽ എന്റർടൈന്മെന്റ്സ് സ്വന്തമാക്കിയിട്ടുണ്ട്. സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
‘ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്’, ‘അച്ഛാ ദിൻ’, ‘പാവാട’, ‘ജോണി ജോണി യെസ് അപ്പ’, ‘മഹാറാണി’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.
സിറിയക് ആലഞ്ചേരി കോ-പ്രൊഡ്യൂസറായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവരാണ്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ പ്രമുഖരായ അണിനിരക്കുന്നതാണ്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രദീപ് നായർ ആണ്.
സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. എഡിറ്റിംഗ് ജോൺകുട്ടിയും, കലാസംവിധാനം സുജിത് രാഘവും നിർവ്വഹിക്കുന്നു.
മേക്കപ്പ് അമൽ സി. ചന്ദ്രൻ, വസ്ത്രാലങ്കാരം സിജി തോമസ് നോബൽ എന്നിവരാണ്.
ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവരാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: അജയ് ചന്ദ്രിക, പ്രശാന്ത് എഴവൻ. അസോസിയേറ്റ് ഡയറക്ടേഴ്സ്: സാജു പൊട്ടയിൽകട, ഡിഫിൻ ബാലൻ.
പ്രൊഡക്ഷൻ കൺട്രോളർ: ബിജു കടവൂർ. പ്രൊഡക്ഷൻ മാനേജേഴ്സ്: റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്.
സ്ക്രിപ്റ്റ് അസോസിയേറ്റ്: ദീപു പുരുഷോത്തമൻ. സൗണ്ട് മിക്സിങ്: അജിത് എ.
ജോർജ്. സൗണ്ട് ഡിസൈൻ: ചാൾസ്.
ഫിനാൻസ് കൺട്രോളർ: വിഷ്ണു എൻ.കെ.. സ്റ്റിൽസ്: അജി മസ്കറ്റ്.
മീഡിയ ഡിസൈൻ: പ്രമേഷ് പ്രഭാകർ. പിആർഒ ആൻഡ് മാർക്കറ്റിങ്: ഐശ്വര്യ രാജ്, ഉണ്ണി രാജേന്ദ്രൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

