തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന് സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര് നിശാന്തിനിക്ക് കൈമാറി. നിലവിലുണ്ടായിരുന്ന ഐജി പുട്ടവിമലാ അവധിയില്‍ പ്രവേശിച്ചതിനെ തുടർന്നാണ് ഈ താല്‍ക്കാലിക നിയമനം.
ഇതിനിടെ, ഓപ്പറേഷന് തൂഫാന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഓണം കഴിഞ്ഞയുടൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഓണക്കാലത്ത് കേരളത്തിലേക്ക് അനധികൃതമായി സ്പിരിറ്റ് ഒഴുകിയെത്തുന്ന പ്രവണത തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തലും വില്‍പ്പനയും മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
എന്നാല്‍ കൊറിയര്‍ സര്‍വീസുകൾ വഴി വ്യാപകമായി മയക്കുമരുന്നുകള്‍ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഈ പ്രവണത ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

