നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1200 കോടി രൂപയുടെ വിറ്റുവരവാണ് കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ യുജിഎസ് ഗോള്‍ഡ് ലോണ്‍ ലക്ഷ്യമിടുന്നത്. തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ.
ഇതിന്റെ പ്രഥമ ഘട്ടമായി കേരളത്തിലും തമിഴ്നാട്ടിലും പുതിയ ശാഖകൾ ആരംഭിക്കാൻ സ്ഥാപനം തീരുമാനിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഉപഭോക്താക്കൾക്കായി നൂതനമായ ഇൻഷുറൻസ് സേവനങ്ങളും കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ വിശ്വാസ്യതയും നൂതനമായ ഉല്പന്നങ്ങളുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയെന്ന് മാനേജിങ് ഡയറക്ടര്‍ അജിത് പാലാട്ട് പറഞ്ഞു. ദേശീയതലത്തിൽ ശക്തമായ ബ്രാൻഡ് സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ചലച്ചിത്ര താരം തൃഷയെ യുജിഎസ് ഗോള്‍ഡ് ലോണിന്റെ പ്രധാന ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.
തൃഷയുടെ ജനപ്രീതിയും സ്വീകാര്യതയും കമ്പനിയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. ഇതോടൊപ്പം പ്രശസ്ത നടൻ ധ്യാന്‍ ശ്രീനിവാസന് കേരളത്തിലെ മുഖമായും പ്രവർത്തിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സ്വര്‍ണ വായ്പകള്‍ക്ക് പുറമേ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയതായി യുജിഎസ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചുകൊണ്ട് ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വെഹിക്കിള്‍ (മോട്ടോര്‍) ഇന്‍ഷുറന്‍സ് എന്നീ മൂന്ന് പ്രധാന മേഖലകളിലാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്.
ലളിതമായ ക്ലെയിം സെറ്റില്‍മെന്റ് പ്രോസസും തികച്ചും സുതാര്യമായ സേവനങ്ങളുമാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകതകളെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

