ലോക്സഭയിൽ എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിശോധനയ്ക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചു. ന്യൂഡൽഹിയിലാണ് സംഭവം.
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയ അവതരണത്തിന് പിന്നാലെ കോൺഗ്രസ് എംപി കെ.സി.
വേണുഗോപാൽ എതിർപ്പുമായി രംഗത്തെത്തി. എഫ്സിആർഎ ഭേദഗതി ബിൽ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും കാര്യാപദേശക സമിതിയിൽ അക്കാര്യം വ്യക്തമാക്കിയതാണെന്നും കെ.സി.
വേണുഗോപാൽ വ്യക്തമാക്കി. “ഇത് ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.
ആർഎസ്എസ് അടക്കം വിദേശസംഭാവനകൾ സ്വീകരിക്കുന്നുണ്ട്. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നത്” എന്നും അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് കേന്ദ്ര മന്ത്രി കിരൺ റിജിജു മറുപടി നൽകി. ഇത്രയും ദിവസം ജെപിസിക്ക് വിടാനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് കിരൺ റിജിജു ചൂണ്ടിക്കാണിച്ചു.
ഇതിന് പിന്നാലെ സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. “ഒരു വ്യവസ്ഥപോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്നും അവരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്നും ഒരു സ്ഥാപനത്തെയും ഉന്നംവയ്ക്കുന്നില്ലെന്നും” കിരൺ റിജിജു വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും സ്പീക്കർ പ്രമേയം പാസാക്കുകയും ഭേദഗതി ബിൽ ജെപിസിക്ക് വിടുകയും ചെയ്തു. പ്രതിഷേധം കനത്തതിനെ തുടർന്ന് ഉച്ചയ്ക്ക് 3 മണിവരെ ലോക്സഭ നിർത്തിവച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

