കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ മീനച്ചിലാറിലൂടെ ഒഴുകിയെത്തിയത് മലമ്പുഴ ഡാമിന്റെ ലൈവ് സ്റ്റോറേജിനേക്കാൾ രണ്ടുരട്ടി വെള്ളം. ജൂലൈ 31 മുതൽ ഓഗസ്റ്റ് 6 വരെയുള്ള ഒരാഴ്ചക്കാലത്തെ അതിശക്തമായ മഴയിലാണ് ഈ കണക്കുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
ജില്ലയിലെ ഹൈഡ്രോളജി വിഭാഗത്തിന്റെ സ്കെയിലുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. മണിമലയാറ്റിലൂടെ മാത്രം കല്ലട
ഡാമിന്റെ ലൈവ് സ്റ്റോറേജിനെക്കാൾ കൂടുതൽ വെള്ളമാണ് ഒഴുക്കിക്കടന്നുപോയത്. പ്രളയകാലത്ത് മീനച്ചിലാറ്റിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് വളരെ മന്ദഗതിയിലായിരുന്നു.
ഈ സാവധാനത്തിലുള്ള നീക്കം ജില്ലയിലെ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയും ദുരിതവും കൂടുതൽ വർധിപ്പിക്കാൻ കാരണമായതായി അധികൃതർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

