കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുകാരനാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങൾ പ്രകടിപ്പിച്ച കുട്ടിയെ വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളെ തുടർന്ന് ഓഗസ്റ്റ് 8ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാധയാണെന്ന് വ്യക്തമായത്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത്.
അസുഖബാധിതനായ കുട്ടി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഓഗസ്റ്റ് 6ന് ഒരു ഹോട്ടലിൽ നിന്ന് ചിക്കൻ മന്തി വാങ്ങി കഴിച്ചിരുന്നു. ഈ ആഹാരം കഴിച്ചാണോ കുട്ടിക്ക് അസുഖം പിടിപെട്ടതെന്ന സംശയത്തിലാണ് ആരോഗ്യവിഭാഗം.
നിലവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

