സംവിധായകൻ മിഥുന് മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസായ ‘അണലി’യുടെ ഔദ്യോഗിക പോസ്റ്റർ റിലീസ് ചെയ്തു. പ്രമുഖ താരങ്ങളായ ലിയോണ ലിഷോയ്, നിഖില വിമൽ എന്നിവരാണ് പുതിയ പോസ്റ്ററിലുള്ളത്.
കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് സീരീസിൽ ജോളി ജോസഫ് എന്ന കഥാപാത്രത്തെയാണ് ലിയോണ ലിഷോയ് അവതരിപ്പിക്കുന്നത്. നടിയുടെ കരിയറിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ പുറത്തുവന്ന ലിയോണയുടെ ക്യാരക്ടർ ലുക്കും ‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും’ എന്ന ക്യാപ്ഷനോടുകൂടിയുള്ള സൈക്കോ ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാവില്‍ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ സീരീസ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ / ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.
സംവിധായകനൊപ്പം ജോണ്‍ മന്ത്രിക്കല്‍ കൂടി ചേർന്നാണ് ഈ സീരീസിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കൂടത്തായി കേസിനെ അടിസ്ഥാനമാക്കി മുൻപ് ‘കറി ആൻഡ് സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയും ‘കൂടത്തായി’ എന്ന ടെലിവിഷൻ പരമ്പരയും പുറത്തിറങ്ങിയിരുന്നു.
അതേസമയം, ബോക്സോഫീസിൽ വലിയ വിജയം നേടിയ ‘ആട് 3’ ആണ് മിഥുൻ മാനുവലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

