കേരളത്തിലെ സർക്കാർ, എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ബി.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് സെൻട്രൽ സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ നടപടിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഇടപെട്ടു. കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ പ്രക്രിയ വിജയകരമായി നടത്തിയിരുന്നത്.
ഈ സംവിധാനത്തിലൂടെ സംസ്ഥാനത്തെ 9 സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെയും 3 എയ്ഡഡ് കോളേജുകളിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഒരു ഒറ്റ കേന്ദ്രത്തിൽ വെച്ചുതന്നെ പ്രവേശനം ഉറപ്പാക്കാൻ സാധിച്ചിരുന്നു. എന്നാൽ, ഈ അധ്യയന വർഷം മുതൽ ഈ രീതി മാറ്റി ഓരോ കോളേജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്തുവാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ സാഹചര്യം രൂപപ്പെട്ടിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

