കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ കൊല്ലം ശ്രീനാരായണ കോളേജിൽ ആരംഭിച്ച ജില്ലാതല ദുരിതാശ്വാസ സാധന ശേഖരണ കേന്ദ്രത്തിലേക്ക് ജനങ്ങളിൽ നിന്നും വ്യാപക പിന്തുണ. സംസ്ഥാന നാഷനൽ സർവീസ് സെൽ കൊല്ലം ശ്രീ നാരായണ കോളേജിന്റെ (എൻഎസ്എസ് യൂണിറ്റ് 27 എ & ബി) നേതൃത്വത്തിലാണ് ഈ ദുരിതാശ്വാസ സാധന ശേഖരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
ഇവിടെ നിന്നും സമാഹരിച്ച സാധനങ്ങൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി, ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
എസ്.ലൈജുവിൽ നിന്നും സംസ്ഥാന എൻഎസ്എസ് കോഓർഡിനേറ്റർ ഡോ. മനു സാധനങ്ങൾ ഔദ്യോഗികമായി ഏറ്റുവാങ്ങി.
സമാഹരണ ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ പി.ജെ.അർച്ചന, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കൊല്ലം ജില്ലാ പ്രസിഡന്റ് ഷിബു റാവുത്തർ, കേരള സിവിൽ ഡിഫൻസ് സേന കടപ്പാക്കട നിലയം വാർഡൻ മുഹമ്മദ് സുഹൈൽ, മോട്ടിവേഷണൽ സ്പീക്കർ ശ്രീ ബ്രഹ്മനായകം മഹാദേവൻ, വർക്കല എസ്എൻ കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ടി.കെ.സുമേഷ്, എൻഎസ്എസ് വൊളന്റിയർ സെക്രട്ടറിമാരായ ജയകുമാർ, അഭിഷേക് എന്നിവർ സന്നിഹിതരായിരുന്നു.
കൂടാതെ നിരവധി എൻഎസ്എസ് വൊളന്റിയർമാരും ചടങ്ങിൽ പങ്കെടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെ ജികെപിഎ കൊല്ലം ജില്ലാ കമ്മിറ്റിയാണ് കേന്ദ്രത്തിലേക്ക് സഹായഹസ്തവുമായി ആദ്യം എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

