മാവേലിക്കര ബിഷപ് മൂർ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച പ്രളയ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. പത്തനംതിട്ട
ജില്ലയിലെ തിരുവല്ല ചുമാത്രയിലുള്ള എസ്എൻഡിപി ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലേയ്ക്കാണ് ‘ഫ്ലഡ് റിലീഫ് കളക്ഷൻ ഡ്രൈവ് 2026’ന്റെ ഭാഗമായുള്ള സഹായം എത്തിച്ചുനൽകിയത്. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.
എമിൽ നൈനാൻ ഏബ്രഹാം, എൻഎസ്എസ് വൊളന്റിയർമാരായ അഭിമന്യു, നേഹിത്, ആദിത്യൻ, ആദിശങ്കർ, കെ.ഒ.മിഥുൻ എന്നിവർ ചേർന്നാണ് ദുരിതാശ്വാസ ക്യാംപിലേക്ക് ആവശ്യമായ സാമഗ്രികൾ കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

