തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തിവന്ന സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീനുമായി നടത്തിയ നിർണായക ചർച്ചയെത്തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക ചേമ്പറിലായിരുന്നു ചർച്ച നടന്നത്. ഒടുവിൽ, മുപ്പത്തിയേഴാം ദിവസമാണ് സമരം ഉദ്യോഗാർത്ഥികൾ അവസാനിപ്പിച്ചത്.
സമരത്തിന്റെ ഭാഗമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എസ് വളർമതി തന്റെ നിരാഹാരവും അവസാനിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സർക്കാർ റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്കായി വിളിപ്പിച്ചത്.
അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ് സിക്ക് വിടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉദ്യോഗാർത്ഥികൾ സമരം നടത്തിവന്നിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

