കൊല്ലം ജില്ലയിലെ ചവറയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന 163 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്.
സംഭവുമായി ബന്ധപ്പെട്ട് കൊട്ടുകാട് സ്വദേശിയായ നൗഷാദ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ആകെ 2,93,400 പാക്കറ്റുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ ലോറിയിൽ കടത്താൻ ശ്രമിച്ചത്.
ഡൽഹിയിൽ നിന്നാണ് ഇവ എത്തിച്ചത്. പ്രതിയായ നൗഷാദ് മുൻപും സമാനമായ രീതിയിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ഡൽഹിയിൽ നിന്നും സ്റ്റീൽ പാത്രങ്ങൾ ഇറക്കുമതി ചെയ്യുന്നു എന്ന വ്യാജേനയാണ് ഇയാൾ നിരോധിത ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് എത്തിച്ചത്. പരിശോധനയിൽ സംശയം തോന്നാതിരിക്കാൻ ലോറിയുടെ മുൻഭാഗത്ത് സ്റ്റീൽ പാത്രങ്ങൾ അടുക്കിവെക്കുകയും, പിൻഭാഗത്തായി പുകയില ഉൽപ്പന്നങ്ങൾ നിറച്ച ചാക്കുകൾ രഹസ്യമായി കെട്ടിവെക്കുകയുമായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കർശന പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്കൂൾ, കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് നൗഷാദ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

