പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പഴക്കം ചെന്ന കൂറ്റൻ വാട്ടർ ടാങ്ക് പൊളിച്ചുനീക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ടാങ്ക് തകർന്നു വീണതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഒരു ഭാഗവും വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റും പൂർണ്ണമായും തകർന്നു.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കെട്ടിടം പൊളിച്ചതെന്ന് നാട്ടുകാർ ശക്തമായ ആരോപണം ഉന്നയിച്ചു. സംഭവത്തെ തുടർന്ന് കരാർ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി വാട്ടർ അതോറിറ്റി അറിയിച്ചു.
ടാങ്ക് പൊളിക്കുന്ന സമയത്ത് പരിസരത്ത് നിരവധി ആളുകളും വാഹനങ്ങളും ഉണ്ടായിരുന്നു. വാട്ടർ ടാങ്ക് പൊളിച്ചുനീക്കുമ്പോൾ ആവശ്യമായ മുൻകരുതലുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ലെന്ന വിമർശനം വ്യാപകമാണ്.
കൂടാതെ, കരാർ കമ്പനി പഞ്ചായത്തിനെ പോലും ഈ വിവരം അറിയിച്ചിരുന്നില്ല. ഘട്ടം ഘട്ടമായി പൊളിക്കാനാണ് കരാറുകാർക്ക് കർശന നിർദ്ദേശം നൽകിയിരുന്നതെങ്കിലും അവർ അത് പാലിച്ചില്ലെന്ന് വാട്ടർ അതോറിറ്റി നെന്മാറ എഇ വ്യക്തമാക്കി.
വീഴ്ച വരുത്തിയ കരാറുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉണ്ടായ എല്ലാ നാശനഷ്ടങ്ങളുടെയും ഉത്തരവാദിത്തം അവർക്കാണെന്നും വാട്ടർ അതോറിറ്റി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

