കേരളത്തില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സമാധാനാന്തരീക്ഷവും സ്വന്തം ജീവനും സ്വത്തിനുമുള്ള സംരക്ഷണവുമാണ് പൊതുജനം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗുണ്ടകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ചില ശക്തികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അത്തരക്കാര്‍ സ്വന്തം രീതി തിരുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമൂഹ്യവിരുദ്ധരെ ഉപയോഗിച്ച് തങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ നടപ്പിലാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.
നാട്ടില്‍ നിയമവ്യവസ്ഥ നിലവിലുണ്ടെന്നും അതിന് വിധേയമായി മാത്രമേ ആരെയും പ്രവര്‍ത്തിക്കാനാകൂവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും നിയമം തുല്യമാണ്.
സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി ജി മോഹന്‍ദാസ് കസ്റ്റഡിയുമായി ബന്ധപ്പെട്ട
വിഷയത്തിലും അദ്ദേഹം പ്രതികരണം രേഖപ്പെടുത്തി. പരാതി ലഭിച്ച ഉടൻ തന്നെ ഔദ്യോഗിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

