കേരളത്തിലെ പ്രധാനപ്പെട്ട ആനക്കൊമ്പ് കടത്ത് സംഘം കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയിലായി.
വില്പനയ്ക്കായി എത്തിച്ച ഒരു ആനക്കൊമ്പും ഇവരിൽ നിന്നും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കക്കോടി പാലത്തുള്ള ഒരു വീട്ടില്‍ വച്ചാണ് പ്രതികൾ പിടിയിലായത്.
അസീല്‍ (കക്കോടി), മുഹമ്മദ് റിഹാന് (കക്കോടി), പരീദ് (താമരശ്ശേരി), വിന്‍സെന്റ് (കോട്ടയം), സുധീര്‍ (തിരുവനന്തപുരം), ദില്‍ഷാദ് (തിരുവനന്തപുരം) എന്നിവരാണ് അറസ്റ്റിലായത്. വയനാട്-കര്‍ണാടക അതിര്‍ത്തിമേഖലയില്‍ നിന്നാണ് ഇവര്‍ ആനക്കൊമ്പ് എത്തിച്ചതെന്നാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്ന സൂചന.
കൂടുതൽ ആനക്കൊമ്പുകള്‍ ഇവര്‍ കടത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന വിവരവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ വനംവകുപ്പ് അധികൃതർ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ചോദ്യംചെയ്യലിൽ ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇവർക്ക് ആനക്കൊമ്പ് നൽകിയെന്ന് കരുതുന്ന സോമൻ എന്ന വ്യക്തിയെ വയനാട് നിന്നും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളിൽ നിന്ന് മാനിന്റെ കൊമ്പും വന്യ മൃഗങ്ങളുടെ ഇറച്ചിയും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

