നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ഉന്നതതല ഇടപെടലുകൾക്ക് സംസ്ഥാന സർക്കാർ രൂപം നൽകുന്നു. പ്രശ്നത്തിന് സൗഹാർദ്ദപരമായ ഒരു തീർപ്പിലെത്താൻ ഇരു സഭാ വിഭാഗങ്ങളുടെയും നേതൃത്വത്തെ ചർച്ച മേശയിലെത്തിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
ദീർഘകാലമായി തുടരുന്ന ഈ തർക്കങ്ങൾ ഇരു വിഭാഗങ്ങളിലെയും സാധാരണക്കാരായ വിശ്വാസികൾക്ക് വലിയ തോതിലുള്ള ദുരിതങ്ങളും മാനസിക വിഷമങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സഭാ നേതൃത്വങ്ങളുമായി സർക്കാരിന്റെ ഉയർന്ന തലത്തിൽ ചർച്ചകൾ നടത്തുമെന്നും ഇതിലൂടെ രൂപപ്പെടുന്ന സമവായ ധാരണകൾ തുടർനടടികൾക്കായി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.
പിറമാടം ഉൾപ്പെടെയുള്ള തർക്ക വിഷയങ്ങളിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

