സ്മാർട്ട്ഫോണുകളിലെ അനാവശ്യ നോട്ടിഫിക്കേഷനുകൾ കാരണം ബുദ്ധിമുട്ടിലാകുന്നവർക്ക് ആശ്വാസമായി പ്രത്യേക ഫീച്ചറുകളുമായി Google Pixel Launcher എത്തുന്നു. നൂറിലധികം ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഫോൺ നോട്ടിഫിക്കേഷൻ ബാർ പരിശോധിക്കുന്നത് പലപ്പോഴും വലിയ ബുദ്ധിമുട്ടാകാറുണ്ട്.
എന്നാൽ ചില പ്രത്യേക ക്രമീകരണങ്ങൾ മാറ്റിവെക്കുന്നതിലൂടെ പ്രധാനപ്പെട്ട സന്ദേശങ്ങൾ നഷ്ടപ്പെടാതെതന്നെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
Notification Organizer ഉപയോഗിച്ച് പ്രധാന്യമർഹിക്കുന്ന സന്ദേശങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ കഴിയും. ആൻഡ്രോയിഡ് 16 ക്യു.പി.ആർ പതിപ്പിന്റെ ഭാഗമായി എത്തിയ ഈ സംവിധാനം, ഓൺ-ഡിവൈസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
ഒട്ടനവധി ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ഓട്ടോമാറ്റിക്കായി ഗ്രൂപ്പ് ചെയ്യാനും സൈലന്റ് ചെയ്യാനും ഇതിലൂടെ സാധിക്കും. സെറ്റിങ്സിൽ പോയി നോട്ടിഫിക്കേഷൻസ് ഓപ്ഷൻ തിരഞ്ഞെടുത്ത് Notification Organizer ആക്ടീവ് ചെയ്യാവുന്നതാണ്.
നീളമേറിയ സന്ദേശങ്ങളും ചാറ്റുകളും ചുരുക്കി കാണിക്കുന്നതിനായി Notification Summaries ഫീച്ചറും ലഭ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതിനാൽ ഇത് പുതിയ തലമുറ പിക്സൽ ഫോണുകളിൽ മാത്രമേ ലഭ്യമാകൂ.
പ്രധാനപ്പെട്ട ചാറ്റുകൾ നഷ്ടപ്പെടാതിരിക്കാൻ ചില ആപ്പുകളെ ഇതിൽ നിന്ന് ഒഴിവാക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.
ഇതിനുപുറമെ, ആപ്പുകൾക്കായി നോട്ടിഫിക്കേഷൻ കാറ്റഗറികൾ തിരഞ്ഞെടുക്കാനും ഫ്ലാഷ് നോട്ടിഫിക്കേഷൻ സംവിധാനങ്ങൾ ഉപയോഗിക്കാനും സാധിക്കും. കാമറ ഫ്ലാഷോ സ്ക്രീൻ ഫ്ലാഷോ ഉപയോഗിച്ച് പ്രധാനപ്പെട്ട
അലേർട്ടുകൾ ഉപയോക്താക്കൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ ഈ സൗകര്യം സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

