പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ‘തുടക്കം’ എന്ന ചലച്ചിത്രം. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ആഗോളതലത്തിൽ ആദ്യദിന ബോക്സ് ഓഫീസിൽ നിന്നും ചിത്രം 3 കോടിയോളമാണ് നേടിയത്. സക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച് ചിത്രം രണ്ട് ദിവസത്തിനുള്ളിൽ 15 കോടി രൂപ കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ റിലീസിനൊപ്പം തന്നെ നിർമ്മാതാക്കൾ മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മാസ്റ്റർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്.
ഒപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. വിസ്മയയുടെയും ആശിഷിന്റെയും മികച്ച പ്രകടനം ചിത്രത്തിന്റെ പ്രധാന പോസിറ്റീവായി പ്രേക്ഷകർ വിലയിരുത്തുന്നു.
യു/എ 16 പ്ലസ് സർട്ടിഫിക്കറ്റോടെയെത്തിയ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 19 മിനിറ്റുമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വെച്ചാണ് നടന്നത്.
ഒരു കൊച്ചു കുടുംബ ചിത്രമെന്നാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ചിത്രത്തെ വിശേഷിപ്പിച്ചത്. എന്നാൽ ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും വലിയ കൗതുകങ്ങളാണ് പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത് എന്ന് വ്യക്തമായിരിക്കുകയാണ്.
നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഡോ.
എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും ജിതേഷ് പൊയ്യ മേക്കപ്പും അരുൺ മനോഹർ കോസ്റ്റ്യൂം ഡിസൈനും നിർവഹിച്ചിരിക്കുന്നു. സൈലക്സ് ഏബ്രഹാം ചീഫ് അസോസിയേറ്റ് ഡയറക്ടറും മനോഹരൻ കെ പയ്യന്നൂർ ഫിനാൻസ് കൺട്രോളറുമായ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ എന്നിവരുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

