ചെന്നൈയിൽ നടന്ന രാജ്യാന്തര കോസ്മറ്റിക് ഇൻഗ്രേഡിയന്റ്സ് എക്സ്പോയിൽ കൊരട്ടി ആസ്ഥാനമായുള്ള ‘അക്കോർ’ കമ്പനിക്ക് ബെസ്റ്റ് കോസ്മറ്റിക് ഇന്നൊവേഷൻ പ്ലാറ്റിനം അവാർഡ് ലഭിച്ചു. ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള ബയോടെക്നോളജി കമ്പനികൾ മാറ്റുരച്ച മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ചർമത്തിലേക്ക് ആഴത്തിൽ കടന്നുചെല്ലുന്ന വിധത്തിലുള്ള നിയോസോം ‘ക്യു സോം’ സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിച്ചെടുത്തത്. ഡോ.
കെ.എസ്.അഖില, ഡോ. ശ്രീരാജ് ഗോപി എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാർ.
ചർമ സൗന്ദര്യ വർധക വസ്തുക്കൾക്ക് ചർമത്തിൽ ആഴ്ന്നിറങ്ങാൻ സഹായിക്കുന്ന സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം തേടിയെത്തിയത്. ഈ വിഭാഗത്തിൽ പ്ലാറ്റിനം പുരസ്കാരം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ കമ്പനിയാണ് അക്കോർ.
സാധാരണഗതിയിൽ ബാഹ്യവസ്തുക്കളെ ആഗിരണം ചെയ്യാതെ ചർമം പ്രതിരോധം തീർക്കാറുണ്ട്. എന്നാൽ കമ്പനിയുടെ പേറ്റന്റുള്ള നിയോസോം അനുബന്ധ സാങ്കേതികവിദ്യ ഉപയോഗിച്ച് ചർമത്തിന്റെ ഏറ്റവും പുറത്തെ ആവരണമായ സ്ട്രാറ്റം കോർണിയത്തിലേക്ക് ഔഷധ ഘടകങ്ങൾക്ക് എളുപ്പത്തിൽ കടക്കാനാകും.
നിലവിൽ രാജ്യത്തെ പല കമ്പനികളും ഇത്തരം സാങ്കേതികവിദ്യകൾ വിദേശത്തുനിന്നും ആശ്രയിക്കുമ്പോൾ, അക്കോർ ഇരുപതോളം രാജ്യങ്ങളിലേക്കാണ് ഈ സാങ്കേതികവിദ്യയും അനുബന്ധ ഉൽപന്നങ്ങളും കയറ്റിയയക്കുന്നത്. ‘ക്യുസോം’ ഉൽപാദനം പൂർണമായും തൃശൂർ കൊരട്ടിയിലെ പ്ലാന്റിലാണ് നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

