ചെന്നൈയിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഒരു പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് സുപ്രധാന നിരീക്ഷണങ്ങളുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയത്.
വർഷങ്ങളുടെ പഴക്കമുള്ള ആചാരങ്ങളേക്കാൾ ഏറെ പ്രാധാന്യം അർഹിക്കുന്നത് ലിംഗസമത്വമാണെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും ലിംഗസമത്വവും വെറും ആചാരങ്ങളുടെ പേരിൽമാത്രം നിഷേധിക്കപ്പെടുന്നത് ഒരുകാരണവശാലും നീതീകരിക്കാനാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സുപ്രധാനമായ ശബരിമല വിധിയിലൂടെ കോടതി ഈ യാഥാർത്ഥ്യം ഉറപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഷ്ടപ്പെട്ട
ദൈവത്തെ ആരാധിക്കാനുള്ള അവസരം ഓരോ പൗരനും ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നും, ഇത് മനുഷ്യന്റെ അന്തസിന് അതിപ്രധാനമാണെന്നും ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ഒരാളുടെ ജന്മവും സ്വത്വവുമായിരുന്നു ആരാധനാ സ്വാതന്ത്ര്യം നിർണയിച്ചിരുന്ന ഘടകങ്ങളെന്നും, എന്നാൽ ആ കാലഘട്ടത്തിൽ നിന്നും രാജ്യം ഇന്ന് ഏറെ മുന്നോട്ട് സഞ്ചരിച്ചുകഴിഞ്ഞുവെന്നും ജഡ്ജി ചൂണ്ടിക്കാണിച്ചു.
യഥാർത്ഥ മതനിരപേക്ഷത എന്താണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ആചാരങ്ങൾക്ക് മുകളിൽ വ്യക്തിയുടെ അന്തസും അവകാശങ്ങളും ഉറപ്പിക്കുന്നതാണോ അതോ മതപരമായ ആചാരങ്ങളിൽ ഇടപെടാതിരിക്കുന്നതാണോ മതനിരപേക്ഷതയെന്നും, ചരിത്രം പലപ്പോഴായി ഇതിന് ഉത്തരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ച് കാര്യങ്ങൾ തീരുമാനിക്കേണ്ട സമയമാണിതെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് തന്റെ പ്രസംഗം അവസപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

