തമിഴ് സിനിമാ ലോകത്തെ പ്രമുഖ താരവും തമിഴക വെട്രി കഴകം നേതാവുമായ സി. ജോസഫ് വിജയ്യും ഭാര്യ സംഗീത സ്വർണലിംഗവും വേർപിരിയുന്നില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കുടുംബ കോടതിയിൽ ദമ്പതികൾ വിവാഹമോചനം തേടിയിട്ടില്ലെന്നും, ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ലഭിക്കുന്ന വിവരം. ലണ്ടനിലുളള സംഗീത ചെന്നൈയിൽ മടങ്ങിയെത്തി ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങൾ വ്യക്തമാക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും നിലവിലുണ്ട്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ കേരളത്തിലും തമിഴകത്തും സജീവ ചർച്ചയാകുന്നത് ഇരുവരുടെയും ആസ്തി സംബന്ധിച്ച വിവരങ്ങളാണ്.
തെരഞ്ഞെടുപ്പ് കാലത്ത് സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് സി. ജോസഫ് വിജയ്യുടെ ആകെ ആസ്തി 624 കോടി രൂപയാണ്.
ഇതിൽ ജംഗമ വസ്തുക്കൾ വഴി 404 കോടി രൂപയും, സ്ഥാവര വസ്തുക്കൾ വഴി 220 കോടി രൂപയുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് താരത്തിന്റെ ആസ്തിയിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സിനിമ മേഖലയിൽ നിന്നുള്ള പ്രതിഫലമാണ് വരുമാനത്തിന്റെ സിംഹഭാഗവും. ബാങ്ക് നിക്ഷേപങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ, മൊത്തം ആസ്തിയുടെ വലിയൊരു ഭാഗവും അതായത് 313 കോടി രൂപയും വിവിധ ബാങ്ക് അക്ഷൗഹിണികളിലാണ്.
ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ വിവിധ ശാഖകളിലായി കോടികളുടെ സ്ഥിര നിക്ഷേപങ്ങളും സേവിങ്സ് അക്കൗണ്ടുകളും താരത്തിനുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലും വൻ നിക്ഷേപമാണ് വിജയ് നടത്തിയിട്ടുള്ളത്.
ചെന്നൈയിലെ മൈലാപ്പൂർ, എഗ്മോർ, സാലിഗ്രാമം, നീലാൻകരൈ തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ ആഡംബര വസതികളുണ്ട്. ഇവയ്ക്ക് മാത്രം ഏകദേശം 115 കോടി രൂപയുടെ വിപണിമൂല്യമുണ്ട്.
ഇതിനുപുറമെ പാരിവാക്കം, കൊപ്പൂർ, ത്യാഗരാജ നഗർ, ശോലിങ്കനല്ലൂർ എന്നിവിടങ്ങളിലും ഭൂസ്വത്തുക്കളുണ്ട്. കൊടൈക്കനാലിൽ പതിറ്റാണ്ടുകൾക്ക് മുൻപ് വാങ്ങിയ കാർഷിക ഭൂമികളും അദ്ദേഹത്തിന്റെ കൈവശമുണ്ട്.
ഓഹരി വിപണിയിലെ നിക്ഷേപങ്ങളോട് താരത്തിന് വലിയ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം. ആകെ 19.37 ലക്ഷം രൂപ മാത്രമാണ് ഓഹരി വിപണിയിലുള്ളത്.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നില്ല. എന്നാൽ വാഹന പ്രേമിയായ താരത്തിന്റെ ശേഖരത്തിൽ കോടികൾ വിലമതിക്കുന്ന അത്യാഡംബര കാറുകളും കാരവനും ഉൾപ്പെടെയുണ്ട്.
ടാറ്റ കാരവൻ, ടൊയോട്ട ലെക്സസ്, ബിഎംഡബ്ല്യു ഐ7, ബിഎംഡബ്ല്യു 530, ടൊയോട്ട
വെൽഫയർ തുടങ്ങിയവയ്ക്കൊപ്പം ഒരു ടിവിഎസ് എക്സ്എൽ സൂപ്പറും ഈ ശേഖരത്തിലുണ്ട്. സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കുകൾ നോക്കിയാൽ, വിജയ്യുടെ കൈവശം 1.20 കോടി രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയുമുണ്ട്.
അതേസമയം ഭാര്യ സംഗീതയുടെ പേരിലാണ് കൂടുതൽ സ്വർണാഭരണങ്ങളുള്ളത്. 4.07 കോടി രൂപയുടെ സ്വർണവും, വജ്രാഭരണങ്ങളും ഉൾപ്പെടെ സംഗീതയുടെ മൊത്തം ആസ്തി 15.76 കോടി രൂപയാണ്.
ഇതിനുപുറമെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നുമായി വിജയിക്ക് ലഭിക്കാനുള്ള തുക വേറെയുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

