മലയാള സിനിമയുടെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പ്രശസ്ത ട്രേഡ് അനലിസ്റ്റുകളായ സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം, ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ ഏകദേശം 3 കോടി രൂപയാണ് കളക്ഷൻ നേടിയത്. പ്രമുഖ നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കൂടാതെ മോഹൻലാലും സിനിമയുടെ ഭാഗമായി വരുന്നുണ്ട്. ഇതിനിടയിൽ, മോഹൻലാലുമായി ബന്ധപ്പെട്ട
മുൻകാല ചലച്ചിത്ര പദ്ധതിയെക്കുറിച്ചുള്ള സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ വെളിപ്പെടുത്തൽ സിനിമാലോകത്ത് ചർച്ചയാവുകയാണ്. മോഹൻലാലിനെയും പ്രമുഖ ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനെയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു ബോളിവുഡ് ചിത്രം ആസൂത്രണം ചെയ്തിരുന്നെന്നും എന്നാൽ മോഹൻലാലിനെ ഒരു സെക്കൻഡറി നടനായി പ്രൊഡക്ഷൻ ഹൗസ് വിശേഷിപ്പിച്ചതിനെ തുടർന്ന് താൻ ആ പ്രൊജക്റ്റിൽ നിന്ന് പിന്മാറുകയായിരുന്നു എന്നുമാണ് ജൂഡ് ആന്റണി വെളിപ്പെടുത്തുന്നത്.
മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. “അതിന്റെ ഏകദേശ സ്ക്രിപ്റ്റ് പൂർത്തിയായതായിരുന്നു.
പ്രൊഡക്ഷന്‍ ഹൗസുമായി കഥയും ഡിസ്കസ് ചെയ്തിരുന്നു. അന്ന് ആ കഥയില്‍ ലാല്‍ സാറിനും റോളുണ്ടായിരുന്നു.
പ്രധാനപ്പെട്ട റോളിലായിരുന്നു ലാല്‍ സാറിന്റെ ക്യാരക്ടര്‍.
പക്ഷേ, തിരക്കഥ പൂർത്തിയാക്കി വരാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ഞാന്‍ അവരുടെ മുന്നിലേക്ക് ഒരു ഡിമാന്‍ഡ് വെച്ചു.
സ്ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്യാം. പക്ഷേ, ലാല്‍ സാറിനെക്കൊണ്ട് ഈ പ്രൊജക്ട് കംപ്ലീറ്റ് ചെയ്യിക്കണം എന്നായിരുന്നു എന്റെ ഡിമാന്‍ഡ്.” ജൂഡ് ആന്റണി വ്യക്തമാക്കുന്നു.
“അപ്പോള്‍ അവര്‍ പറഞ്ഞത് ‘ആദ്യം സ്ക്രിപ്റ്റ് ഇഷ്ടമാകണം, എന്നിട്ടേ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് ചിന്തിക്കുള്ളൂ’ എന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ ലാല്‍ സാറിനെ അവര്‍ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റെന്ന് വിളിച്ചത് എനിക്ക് ഇഷ്ടമായില്ല.
ഞാന്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി. ഇ മെയിലിലൂടെയായിരുന്നു ഈ കോണ്‍വര്‍സേഷന്‍.
അവര്‍ ഒരു മെയില്‍ ഇങ്ങോട്ടയക്കും, ഞാനൊരെണ്ണം തിരിച്ചയക്കും. അങ്ങനെ എന്റെ ലോയറിനെ കൂടെക്കൂട്ടിയാണ് അതില്‍ നിന്ന് പിന്മാറിയത്.
അവസാനം അവരെക്കൊണ്ട് ഒരു നോണ്‍ ഡിസ്ക്ലോഷര്‍ എഗ്രിമെന്റ് ഒപ്പുവെപ്പിച്ചു.” ജൂഡ് ആന്റണി കൂട്ടിച്ചേർത്തു. അതേസമയം, തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് ഡോ.
എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതസംവിധാനവും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയും പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

