കണ്ണൂർ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ തിരുവനന്തപുരം സ്വദേശി ആര്. രാജേഷ് യഥാർത്ഥ ഹീറോയാണെന്ന് ഹൈക്കോടതി.
സ്വന്തം ജീവൻ രക്ഷാ ജാക്കറ്റ് ഊരി നൽകിയാണ് രാജേഷ് മറ്റൊരാൾക്ക് തുണയായതെന്ന് കോടതി എടുത്തുപറഞ്ഞു. രാജേഷിന്റെ നിസ്വാർത്ഥ സേവനം പകരം വെക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ ധീരതയ്ക്ക് ബിഗ് സല്യൂട്ട് നൽകുന്നുവെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
അതേസമയം, രാജേഷിന്റെ ഭൗതികശരീരം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ ജില്ലാ കളക്ടർ വീഴ്ച സമ്മതിച്ചു. വിഷയത്തിൽ പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, പയ്യന്നൂർ തഹസിൽദാർ എന്നിവർ എഡിഎമ്മിന് ഔദ്യോഗിക മൊഴി നൽകിയിട്ടുണ്ട്.
ഉയർന്ന തുക ഈടാക്കാൻ ശ്രമിച്ചതുകൊണ്ടാണ് സ്വകാര്യ ആംബുലൻസുകളെ വിളിക്കാതിരുന്നത് എന്നാണ് തഹസിൽദാറുടെ വിശദീകരണം. സംഭവത്തിൽ റവന്യൂ മന്ത്രി ജില്ലാ ഭരണകൂടത്തോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുന്നത്. രാജേഷിനായുള്ള തെരച്ചിലിനും തുടർന്ന് മൃതദേഹം അയക്കുന്നതിനും നേതൃത്വം നൽകിയ പയ്യന്നൂർ തഹസിൽദാർ, പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരാണ് എഡിഎമ്മിന് മുന്നിൽ നേരിട്ടെത്തി വിശദീകരണം നൽകിയത്.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് സർക്കാർ കർശനമായ തുടർനടപടികൾ സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

