മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട
കേസിൽ ശ്രീറാം വെങ്കിട്ടരാമൻ എതിരെയുള്ള സാക്ഷിമൊഴി പുറത്തുവന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണെന്നാണ് കേസിലെ പത്താം സാക്ഷിയായ ശ്രീജിത്ത് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്.
കൂടാതെ, അപകടസ്ഥലത്തുണ്ടായിരുന്ന കെ.എം. ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങളും സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ട്.
കേസിലെ ആറാം സാക്ഷി കൂറുമാറിയത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വാഹനം ഓടിച്ചിരുന്നത് ശ്രീറാം ആയിരുന്നുവെന്ന മുൻ മൊഴി ഈ സാക്ഷി മാറ്റിയതിന് പിന്നാലെയാണ് കേസിൽ നിർണായക വഴിതിരിവായി ശ്രീജിത്തിന്റെ മൊഴി വന്നിരിക്കുന്നത്.
അതേസമയം, കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ കുടുംബവും കോടതിയെ സമീപിച്ചിരുന്നു.
2019 ആഗസ്റ്റ് രണ്ട് അർധരാത്രിയിലാണ് കെ.എം. ബഷീർ ദാരുണമായി കൊല്ലപ്പെടുന്നത്.
അമിതവേഗത്തിലെത്തിയ ആഡംബര വാഹനം റോഡരികിൽ നിന്നിരുന്ന ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട
അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നുവെന്ന ആക്ഷേപവും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വാഹനമോടിച്ചയാൾ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കുന്നത് വൈകിയതും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായി കോടതി നേരത്തെ വിലയിരുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

