നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇതിനിടെ നിർണായകമായ ഉത്തരവാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്.
അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ വയർലസിലൂടെയാണ് പൊലീസുകാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ജീവന് അപായം വരാത്ത രീതിയിൽ വാഹനം കുറുകെയിട്ട് ഇയാളെ പിടികൂടാനും നിർദ്ദേശമുണ്ട്.
നകുൽ രാജേന്ദ്ര ദേശ്മുഖ് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂരിൽ അർജുൻ ഒളിവിലുണ്ടെന്ന സൂചനയെ തുടർന്ന് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് ഇയാൾ വാഹനം മാറി രക്ഷപ്പെടുകയായിരുന്നു.
അന്വേഷണം നടക്കുന്നതിനിടയിലും സോഷ്യൽ മീഡിയയിൽ പൊലീസിനെ വെല്ലുവിളിച്ചും പരിഹസിച്ചും അർജുൻ സജീവമായിരുന്നു. തൃശൂരിൽ പൊലീസ് തിരച്ചിൽ നടത്തുന്നതുമായി ബന്ധപ്പെട്ട
വാർത്തയ്ക്ക് താഴെ തൃശൂർ റൗണ്ടിൽ ഒരു മരത്തിന്റെ ചുവട്ടിലാണ് താനെന്ന് കാണിച്ച് ഇയാൾ കമന്റ് ചെയ്തിരുന്നു. തുടർച്ചയായുള്ള പ്രകോപനങ്ങളും വെല്ലുവിളികളും പൊലീസിന് മേൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
അർജുൻ ആയങ്കിയുടെ വെല്ലുവിളികൾക്ക് മറുപടിയായി അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത് സ്ഥിതിഗതികൾ കൂടുതൽ ഗൗരവകരമാക്കിയിട്ടുണ്ട്. പാലക്കാട്ടുനിന്നും ഡെസ്റ്റർ വാഹനത്തിലാണ് അർജുൻ തൃശൂരിലേക്ക് എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇയാളുടെ ചില കൂട്ടാളികളും ഇതിനോടകം പിടിയിലായിട്ടുണ്ട്. സമൂഹമാധ്യമ അക്കൗണ്ടുകൾ അർജുൻ തന്നെയാണോ ഉപയോഗിക്കുന്നത് എന്ന സംശയവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് ഒടുവിൽ വന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലും അർജുനെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തേക്കും. തന്നെയും സുഹൃത്തുക്കളെയും പ്രതിചേർത്ത് ജയിലിലടച്ച കേസിൽ പുനരന്വേഷണം നടത്തണമെന്നാണ് അർജുൻ ആയങ്കി ചെന്നിത്തലയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അന്വേഷണത്തിന് ശേഷം താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആയങ്കി വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. “എങ്കിൽ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും.
ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്..
വളർന്ന പാർട്ടി വേറെയാണ്” എന്നാണ് അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

