എൽജിബിടിക്യു (LGBTQ) വിഭാഗത്തിൽപ്പെട്ടവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവരെ ഉൾക്കൊള്ളുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യമെന്നും തുല്യാവകാശങ്ങൾ നൽകപ്പെടണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി. സാമൂഹിക ചട്ടക്കൂടിനുള്ളിൽ അവരെ ഉൾക്കൊള്ളിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പരമ്പരാഗതമായ വിവാഹ സങ്കൽപ്പത്തിലും നിയമങ്ങളിലും ഇപ്പോൾ മാറ്റം വരുത്തരുതെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച മുംബൈയിൽ നടന്ന ‘ഇന്ത്യ ഇന്റർനാഷണൽ മൂവ്മെന്റ് ടു യുണൈറ്റ് നേഷൻസ്’ പരിപാടിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആർഎസ്എസ് മേധാവി.
“ലൈംഗിക ന്യൂനപക്ഷങ്ങൾ പുതിയ പ്രതിഭാസമല്ല. അവർ എപ്പോഴും സമൂഹത്തിന്റെ ഭാഗമായി നിലനിന്നിരുന്നു.
അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനവും സ്വന്തം ഇടവും ലഭിക്കണം” എന്ന് മോഹൻ ഭാഗവത് പറഞ്ഞു. വിവാഹം എന്നത് രണ്ടുപേർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഉടമ്പടിയല്ലെന്നും മറിച്ച് സമൂഹത്തിന്റെ അടിസ്ഥാന ഘടകത്തെ രൂപപ്പെടുത്തുന്ന ഒരു സാമൂഹിക സ്ഥാപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമ്പരാഗതമായി പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തെയാണ് വിവാഹമായി കാണുന്നത്. ഈ സങ്കൽപ്പത്തിൽ മാറ്റം വരുത്തുന്നത് കുടുംബ വ്യവസ്ഥയെയും സാമൂഹിക ഘടനയെയും ബാധിച്ചേക്കാമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
നിയമം സമൂഹത്തെ നിയന്ത്രിക്കുന്നതിനേക്കാൾ, സമൂഹം നിയമങ്ങളെ നിശ്ചയിക്കുന്ന രീതിയാണ് ഉണ്ടാകേണ്ടത്. അതേസമയം, സ്വവർഗ വിവാഹത്തോട് തനിക്ക് യോജിപ്പില്ലെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി.
ലൈംഗിക മുൻഗണനകളുടെ പേരിൽ ആരെയും സമൂഹത്തിൽ നിന്ന് മാറ്റിനിർത്താനോ ഒറ്റപ്പെടുത്താനോ പാടില്ലെന്നും, അവർക്ക് പിന്തുണ നൽകുകയാണ് വേണ്ടത്. സ്വവർഗ സഹവർത്തിത്വം അംഗീകരിക്കുന്ന ഒരു സംവിധാനം സമൂഹം വികസിപ്പിക്കേണ്ടതുണ്ടെന്നും അത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

