വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. രാഷ്ട്രീയ ദുരുദ്ദേശത്തോടെ കൊണ്ടുവന്ന ഈ ബിൽ യാതൊരു കാരണവശാലും പാസാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.
ഇക്കാര്യത്തിൽ കോൺഗ്രസുമായി യാതൊരുവിധ ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡല പുനർനിർണയ ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് കേന്ദ്രസർക്കാർ ആരാഞ്ഞിരുന്നു.
എന്നാൽ ഈ ബിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രത്തിന് വ്യക്തമായ മറുപടി നൽകിയതായി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യം വെക്കുന്ന ഒരു നിയമനടപടിയായി മാത്രമെ ഈ ഭേദഗതിയെ കാണാൻ കഴിയൂ എന്നും അദ്ദേഹം വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

