സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദൊറോത്തി’യുടെ ടൈറ്റിൽ ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തു. ആക്ഷനും പ്രതികാര കഥയും സാഹസികതയും കോർത്തിണക്കിയുള്ള ഒരു പൂർണ്ണ റിയലിസ്റ്റിക് ത്രില്ലറായിരിക്കും ചിത്രമെന്നാണ് പുറത്തുവന്ന ടീസർ നൽകുന്ന സൂചന.
ചിത്രത്തിൽ കീർത്തി സുരേഷ് ആണ് പ്രധാന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരോടൊപ്പം സാനന്ത്, റിഷികാന്ത് എന്നിവരും സിനിമയിൽ നിർണ്ണായക വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
പ്രശസ്തമായ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ഈ സിനിമയുടെ വേൾഡ് പ്രീമിയർ നടക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇതിഹാസ സംഗീതജ്ഞൻ ഇളയരാജയാണ്.
സെപ്റ്റംബർ 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു.
തന്റെ കരിയറിൽ ഏറെക്കാലമായി മനസിൽ കൊണ്ടുനടന്ന ആശയമാണ് ഈ സിനിമയെന്ന് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കിയിരുന്നു. ‘റിവോൾവർ റീത്ത’യ്ക്ക് ശേഷം കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രം കൂടിയാണിത് എന്നതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികളും ആരാധകരും ഉള്ളത്.
സൂര്യ നായകനായ ‘റെട്രോ’ ആണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. തമിഴ് സിനിമാ ലോകത്ത് സ്വന്തമായൊരു ആഖ്യാന ശൈലി രൂപപ്പെടുത്തിയെടുത്തിട്ടുള്ള ഈ സംവിധായകന്റെ പത്താം സിനിമ കൂടിയാണ് ‘ദൊറോത്തി’.
കൂടാതെ, കാർത്തിക് സുബ്ബരാജ് – ഇളയരാജ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

