മുംബൈ: രാഷ്ട്രീയ കേരളത്തിലും ദേശീയതലത്തിലും ശ്രദ്ധേയമാകുന്ന കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) തുടർ സമര പരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. ഭാവി പരിപാടികൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സിജെപി യോഗം ഇന്ന് മുംബൈയിൽ സമാപിക്കും.
പാർട്ടിയിൽ നിന്ന് വൻ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സിജെപി നേതാക്കള് വ്യക്തമാക്കിയിട്ടുള്ളത്. സാംബാജി നഗറിലെ ദ്വിദിന നേതൃ യോഗം പൂർത്തിയായ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരിക.
ജനങ്ങളിൽ നിന്ന് ലക്ഷകണക്കിന് അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പാർട്ടി വക്താവ് അശുതോഷ് രങ്ക അറിയിച്ചു. രാജ്യം വലിയ പ്രതീക്ഷയോടെയോടെയാണ് ഈ മുന്നേറ്റത്തെ കാണുന്നതെന്നും സിജെപിയുടെ അടിത്തറ വിപുലീകരണം യോഗത്തിൽ പ്രധാന ചർച്ചാവിഷയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്ര സർക്കാരിനെതിരെയുള്ള യുവജന പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ഇന്ന് ജെൻസി യുവതയുമായി സംവദിക്കും. ഏകദേശം രണ്ടായിരത്തോളം വരുന്ന കുട്ടികളുമായുള്ള മോഹൻ ഭാഗവത്ന്റെ പ്രത്യേക സംവാദ പരിപാടി മുംബൈയിലാണ് നടക്കുന്നത്.
മറ്റൊരു സുപ്രധാന സംഭവവികാസത്തിൽ, നീറ്റ് പരീക്ഷ രീതിയിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തും. പരീക്ഷാ രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് പരിഗണനയിലുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലത്തിൽ കോടതി നിലപാട് വ്യക്തമാക്കിയേക്കും.
പരീക്ഷ രണ്ട് ഘട്ടങ്ങളാക്കി കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്താനാണ് കേന്ദ്ര സർക്കാർ പ്രധാനമായും ആലോചിക്കുന്നത്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം, പരീക്ഷ പരിഷ്കരണ ടാസ്ക് ഫോഴ്സിന്റെ കൂടി അഭിപ്രായം കേട്ട
ശേഷമായിരിക്കും കൈക്കൊള്ളുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

